Tuesday, August 25, 2009

റവ ഉപ്പുമാവ് Rava Uppumavu

റവ ഉപ്പുമാവ് Rava Uppumavu

ചേരുവകള്‍

റവ - 1/2 കിലോ
തേങ്ങാതിരുമ്മിയത്‌ - 1 മുറി
വെളിച്ചെണ്ണ - 2 സ്പൂണ്‍
വറ്റല്‍മുളക് - 2 എണ്ണം
കടുക് - 1 ടീസ്പൂണ്‍
കറിവേപ്പില - 1 കതിര്‍പ്പ്
ഉപ്പ് - പാകത്തിന്
വെള്ളം - ഗ്ലാസ്‌

പാകം ചെയ്യുന്ന വിധം

റവ ചീനച്ചട്ടിയിലിട്ടു ചുവക്കെ വറുത്തെടുക്കുക.വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.വറ്റല്‍മുളകും കറിവേപ്പിലയും ഇട്ട് മൂക്കുമ്പോള്‍ വെള്ളം ഒഴിക്കുക.ഉപ്പും ഇടുക.വെള്ളം വെട്ടിത്തിളയ്ക്കുമ്പോള്‍ റവ അതിലിട്ട് ഇളക്കുക.തേങ്ങാ തിരുമ്മിയതും ഇട്ട് തണുക്കുമ്പോള്‍ ഉപയോഗിക്കാം .

2 comments:

  1. മധുരമുള്ള ഒരുതരം സോളിഡ്‌ ആയിട്ടുള്ള ഉപ്പുമവു ഉണ്ടല്ലോ അതിനെ ഞങ്ങളുടെ നാട്ടില്‍ (കാസറഗോഡ്‌) 'സീറ'(യെല്ലോ കളോര്‍ഡ്‌ ഐറ്റം) എന്ന്‌ പറയും. അതുണ്ടാക്കുന്നത്‌ എങ്ങിനെയെന്ന്‌ പ്രിയ സുഹ്രത്തിന്ന് ഒന്നു പറഞ്ഞ്‌ തരാമോ? ഞാന്‍ ഒരു പാചക ഇണ്റ്റെറസ്റ്റ്‌ ഉള്ള ഒരാളായതിനാല്‍ ഇവിടെ (ദുബൈ) അവധി ദിവസങ്ങളില്‍ പാചകം ചെയ്ത്‌ സുഹ്രിത്തുക്കള്‍ക്ക്‌ രുചിക്കാന്‍കൊടുക്കല്‍ എണ്റ്റെ ഹോബിയാണ്‌. കൂടതെ വിശാലമായ കിറ്റ്ചെണും എണ്റ്റെ ഫ്ളാറ്റിലുണ്ട്‌ അതിനാല്‍ പ്രത്യേഗിച്ചും. ദയവായി ഒന്നു അറിയിച്ച്‌ തന്നാല്‍ ഉപകാരം.
    താങ്ക്സ്‌Usamath K

    ReplyDelete
  2. chow chow baath enna oru item undallo ,ee paranja sweetum ,uppumaavum ore platil vachu kodukkunnathanathu .

    ReplyDelete