Thursday, September 17, 2009

കുബളങ്ങാക്കറി

കുബളങ്ങാക്കറി

ചേരുവകള്‍

1.കുബളങ്ങാ കഷണങ്ങള്‍
ആക്കിയത് - 1 കപ്പ്
2.സവാള -1
ഇഞ്ചി -1 കഷണം
പച്ചമുളക് -3
3. മുളകുപൊടി -കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
4. കറിവേപ്പില -4 കതിര്‍പ്പ്
5. ഉപ്പ് -പാകത്തിന്
6. തൈര് -2 കപ്പ്
7. എണ്ണ -അര ടേബിള്‍സ്പൂണ്‍
കടുക് -കാല്‍ ടീസ്പൂണ്‍
ഉലുവ -കാല്‍ ടീസ്പൂണ്‍
വറ്റല്‍മുളക് -2

പാകം ചെയ്യുന്ന വിധം

വെള്ളത്തിലിട്ട് കുബളങ്ങാ കഷണങ്ങള്‍ വേവിക്കാന്‍ വെയ്ക്കുക.പകുതി വേവാകുമ്പോള്‍ സവാള നീളത്തില്‍
അരിഞ്ഞതും പച്ചമുളക് കീറിയതും ഇഞ്ചി അരിഞ്ഞതും കറിവേപ്പില,ഉപ്പ്,മുളകുപൊടി,മഞ്ഞള്‍പ്പൊടി,
എന്നിവയും ചേര്‍ക്കുക.കഷണങ്ങള്‍ വെന്തു ഉടയുന്നതിനുമുമ്പേ വാങ്ങി വെയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍
കടുക്,ഉലുവ,വറ്റല്‍മുളക് മുറിച്ചത് എന്നിവയിട്ട് മൂപ്പിക്കുക.ഇതില്‍ തൈര് ഉടച്ചതു ചേര്‍ത്തിളക്കി കാച്ചിയെടുത്ത്
കറിയില്‍ ഒഴിക്കുക.

No comments:

Post a Comment