Wednesday, September 16, 2009

തക്കാളിക്കറി

തക്കാളിക്കറി

ചേരുവകള്‍

  1. പഴുത്ത തക്കാളി -3
  2. പച്ചമുളക് -4
  3. ഉപ്പ് -പാകത്തിന്
  4. തേങ്ങ -അര കപ്പ്
  5. ജീരകം -1 ടീസ്പൂണ്‍
  6. ചുവന്നുള്ളി -3
  7. മഞ്ഞള്‍പ്പൊടി -1 നുള്ള്
  8. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
  9. കടുക് -1 ടീസ്പൂണ്‍
  10. കറിവേപ്പില -4 കതിര്‍പ്പ്
  11. ഉള്ളി വട്ടത്തിലരിഞ്ഞത് - 1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

തക്കാളി ചെറുതായി അരിയുക.പച്ചമുളക് അറ്റം പിളര്‍ന്നതും തക്കാളിയും ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ച്
ഉടയ്ക്കുക.തേങ്ങ,ജീരകം,പച്ചമുളക്,മഞ്ഞള്‍പ്പൊടി,ഉള്ളി എന്നിവ നന്നായി അരച്ച് വേവിച്ച തക്കാളിയുടെ കൂടെ
ചേര്‍ത്ത് അരപ്പ് ചൂടാകുമ്പോള്‍ വാങ്ങി വെയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിയശേഷം ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിച്ച് കറിയില്‍ ഒഴിക്കുക.

No comments:

Post a Comment