Thursday, September 17, 2009

അണ്ടിപ്പരിപ്പ് മസാലക്കറി

അണ്ടിപ്പരിപ്പ് മസാലക്കറി

ചേരുവകള്‍

1.പച്ചഅണ്ടിപ്പരിപ്പ്‌ -2 കപ്പ്
2.വെളിച്ചെണ്ണ -1 കപ്പ്
3.സവാള കനം കുറച്ച്
നീളത്തില്‍ അരിഞ്ഞത് -കാല്‍ കപ്പ്
പച്ചമുളക് -2
വെളുത്തുള്ളി കൊത്തി
അരിഞ്ഞത് -അര ടീസ്പൂണ്‍
4. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
മുളകുപ്പൊടി -ഒന്നര ടീസ്പൂണ്‍
മല്ലിപ്പൊടി -ഒന്നര ടീസ്പൂണ്‍
5. വെള്ളം -2 1/4 കപ്പ്
6. നാളികേരം വറുത്തരച്ചത് -1 കപ്പ്
7. ഉപ്പ് -പാകത്തിന്
8.കറിവേപ്പില -1 കതിര്‍പ്പ്
9.ഗരംമസാലപ്പൊടി -അര ടീസ്പൂണ്‍
10.കടുക് -കാല്‍ ടീസ്പൂണ്‍
11.മല്ലിയില -ആവശ്യത്തിന്

പാകംചെയ്യുന്ന വിധം

അണ്ടിപ്പരിപ്പ് തൊലി കളഞ്ഞ് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ പുരട്ടി പച്ചവെള്ളത്തില്‍ കഴുകുക.ഒരു ചീനച്ചട്ടിയില്‍ ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അണ്ടിപ്പരിപ്പ്‌ അതിലിട്ട് മൂന്ന് മിനിട്ട് നേരം വഴറ്റുക.
മറ്റൊരു ചട്ടിയില്‍ അര കപ്പ് വെളിച്ചെണ്ണ എടുത്ത് മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് 5 മിനിട്ട് നേരം വഴറ്റുക.
അതിലേയ്ക്ക് നാലാമത്തെ ചേരുവകളും 2 കപ്പ് വെള്ളവും ഒഴിക്കുക.ഇത് തിളച്ചുവരുമ്പോള്‍ വഴറ്റി വെച്ച
അണ്ടിപ്പരിപ്പ്‌ ഇതിലിട്ട് 10 മിനിറ്റു നേരം വേവിച്ച് പാകത്തിന് ഉപ്പ് ചേര്‍ക്കുക.അതിനുശേഷം വറുത്തരച്ച
നാളികേരം കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് ഇതില്‍ ഒഴിക്കുക.ഇത് തിളച്ചു വരുമ്പോള്‍ ഗരംമസാലപ്പൊടി,കറിവേപ്പില എന്നിവ ചേര്‍ത്ത് ഒന്നുകൂടി തിളപ്പിച്ച് അടുപ്പില്‍ നിന്നു വാങ്ങി വെയ്ക്കുക.
ആവശ്യമുള്ളവര്‍ക്ക് മല്ലിയില ചേര്‍ക്കാവുന്നതാണ്.ബാക്കിയുള്ള വെളിച്ചെണ്ണ ഒരു ചീനച്ചട്ടിയില്‍ ഒഴിച്ച് കടുക്,
ചുവന്നുള്ളി എന്നിവ വറുത്തിടുക.ഇത് ചപ്പാത്തി,പൊറോട്ട,പൂരി,എന്നിവയുടെ കൂടെ കഴിക്കാം.

No comments:

Post a Comment