Thursday, September 17, 2009

പുളിങ്കറി

പുളിങ്കറി

ചേരുവകള്‍

1.വെണ്ടയ്ക്ക -100 ഗ്രാം
ചുവന്നുള്ളി -15 അല്ലി
2.വഴുതനങ -1
വെള്ളരിയ്ക്ക -1 കഷണം
പടവലങ്ങ -1 ചെറിയ കഷണം
മുരിങ്ങയ്ക്ക -1
3. മുളകുപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി -അര ടീസ്പൂണ്‍
മല്ലിപ്പൊടി -അര ടീസ്പൂണ്‍
കായപ്പൊടി -കാല്‍ ടീസ്പൂണ്‍
4.ഉപ്പ് -പാകത്തിന്
5.വെള്ളം -ആവശ്യത്തിന്
6.വെളിച്ചെണ്ണ -2 ടീസ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
വറ്റല്‍മുളക് -2
കറിവേപ്പില -4 കതിര്‍പ്പ്
7. പുളി -1 നെല്ലിക്ക വലുപ്പത്തില്‍

പാകം ചെയു‌ന്ന വിധം

വെണ്ടയ്ക്ക കഷണങ്ങള്‍ ആക്കിയതും ചുവന്നുള്ളിയും അല്പം വെള്ളവും ചേര്‍ത്ത് വേവിക്കുക.ഇവ വെന്തു
വരുമ്പോള്‍ കഷണങ്ങള്‍ ആക്കിയ രണ്ടാമത്തെ ചേരുവകള്‍ ഇടുക.കഷണങ്ങള്‍ വെന്ത ശേഷം തവികൊണ്ടു ടയ്ക്കുക.പുളി പിഴിഞ്ഞെടുത്ത വെള്ളം ഒഴിച്ച് തിളയ്ക്കാന്‍ വെയ്ക്കുക.മൂന്നാമത്തെ ചേരുവകള്‍ ചൂടാക്കി
കഷണങളില്‍ ഇട്ട് ഇളക്കുക.പാകത്തിന് ഉപ്പും ചേര്‍ത്ത് അല്പം കുറുകിയ പരുവത്തില്‍ വാങ്ങി വെയ്ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് വറ്റല്‍മുളക് മുറിച്ചതും കറിവേപ്പിലയുമിട്ട് കറിയില്‍
ഒഴിക്കുക.

No comments:

Post a Comment