Tuesday, September 15, 2009

മുട്ട മസാല

മുട്ട മസാല

ചേരുവകള്‍

  1. മുട്ട -4
  2. സവാള -2
  3. തക്കാളി -1
  4. കറിവേപ്പില -1 കതിര്‍പ്പ്
  5. മസാലപ്പൊടി -അര ടീസ്പൂണ്‍
  6. മുളകുപൊടി -ഒന്നര ടീസ്പൂണ്‍
  7. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  8. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  9. വെളിച്ചെണ്ണ,ഉപ്പ് -പാകത്തിന്
  10. കടുക് -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

മുട്ട പുഴുങ്ങി തോട് കളഞ്ഞെടുക്കുക.സവാള നീളത്തില്‍ അരിയുക.തക്കാളി ചെറുതായി അരിയുക.മസാലപ്പൊടി,
മഞ്ഞള്‍പ്പൊടി,മുളകുപ്പൊടി,മല്ലിപ്പൊടി,ഇവ ചേര്‍ത്ത് അരയ്ക്കുക .ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട്
പൊട്ടിക്കുക.സവാളയും തക്കാളിയും കറിവേപ്പിലയും വഴറ്റുക.അരച്ച ചേരുവകളും ഉപ്പും ചേര്‍ത്ത് ഇളക്കിയതില്‍ മുട്ടയും ഇട്ട് വാങ്ങുക.

1 comment: