Wednesday, September 16, 2009

പാവയ്ക്കാക്കറി

പാവയ്ക്കാക്കറി

ചേരുവകള്‍

  1. പാവയ്ക്ക -5
  2. തുവരപ്പരിപ്പ് -1 കപ്പ്
  3. പുളി -ഒരു ചെറു നാരങ്ങാ വലിപ്പത്തില്‍
  4. ഉഴുന്നുപ്പരിപ്പ് -2 ടേബിള്‍സ്പൂണ്‍
  5. വറ്റല്‍മുളക് -6
  6. മല്ലി -2 ടേബിള്‍സ്പൂണ്‍
  7. തേങ്ങ -അര മുറി
  8. കായപ്പൊടി -അരയ്ക്കാല്‍ ടീസ്പൂണ്‍
  9. എണ്ണ -2 ടേബിള്‍സ്പൂണ്‍
  10. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  11. ഉപ്പ് -പാകത്തിന്
  12. കറിവേപ്പില -1 കതിര്‍പ്പ്
  13. കുരുമുളക് -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

തുവരപ്പരിപ്പ് കഴുകി വേവിച്ചെടുക്കുക.പാവയ്ക്ക കുരു കളഞ്ഞ് ചെറുതായി നുറുക്കി പുളി പിഴിഞ്ഞതും
ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ ഉഴുന്നുപ്പരിപ്പ്,മല്ലി,കായപ്പൊടി,കുരുമുളക്,വറ്റല്‍മുളക് ഇവ വറുത്തെടുക്കുക.തേങ്ങ തിരുമ്മിയതും വറുത്തെടുക്കുക.വറുത്ത ചേരുവകളെല്ലാം കൂടി അരച്ചെടുക്കുക.വേവിച്ച പരിപ്പും പാവയ്ക്കയും കൂട്ടി ചേര്‍ത്ത്
അതില്‍ അരപ്പ് കലക്കിയതും ഒഴിച്ച് തിളപ്പിക്കുക.ഉപ്പും ചേര്‍ക്കണം .നന്നായി തിളച്ച ശേഷം വാങ്ങി വെയ്ക്കുക.

ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടായാല്‍ കടുകിട്ട് പൊട്ടിക്കുക.കറിവേപ്പിലയും അല്പം ഉഴുന്നുപ്പരിപ്പും
ഇട്ട് മൂപ്പിച്ച് കറിയില്‍ ഒഴിക്കുക.

No comments:

Post a Comment