Friday, October 23, 2009

സോയാബീന്‍ കായ് മെഴുക്കുപുരട്ടി

സോയാബീന്‍ കായ് മെഴുക്കുപുരട്ടി

ചേരുവകള്‍

  1. വിളഞ്ഞ ഏത്തക്കാ ചെറുതായി അരിഞ്ഞത് -4 എണ്ണം
  2. സോയാബീന്‍ ഉപ്പ് ചേര്‍ത്ത് പുഴുങ്ങിയത് -1 കപ്പ്
  3. ഉപ്പ് -പാകത്തിന്
  4. മുളകുപൊടി -അര ടീസ്പൂണ്‍
  5. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  6. ചെറിയ ഉള്ളി അരിഞ്ഞത് -അര കപ്പ്
  7. വെളുത്തുള്ളി -5 അല്ലി
  8. കറിവേപ്പില -4 തണ്ട്
  9. എണ്ണ -2 ടീസ്പൂണ്‍
  10. കടുക് -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിക്കഴിഞ്ഞശേഷം കറിവേപ്പിലയിടുക.എന്നിട്ട് ഉള്ളിയും വെളുത്തുള്ളിയും ഇട്ട് വഴറ്റുക.മൂത്തതിനുശേഷം അര ടീസ്പൂണ്‍ മുളകുപൊടി ചേര്‍ക്കുക.മഞ്ഞള്‍പ്പൊടിയും
മുളകുപൊടിയും ഉപ്പുമിട്ട് വേവിച്ച കായ് ഇതിലേയ്ക്കിട്ടു ഉലര്‍ത്തുക.സോയാബീന്‍ ചേര്‍ത്ത് ഉടന്‍ ഇറക്കുക.

No comments:

Post a Comment