Friday, November 13, 2009

അരിയുണ്ട

പുഴുക്കലരി -അര കിലോ
തേങ്ങ -1 മുറി
പഞ്ചസാര -150 ഗ്രാം
നെയ്യ് -2 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഇരുമ്പിന്റെ ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ നെയ്യൊഴിച്ച് അതിലേയ്ക്ക് കുറേശ്ശെ അരിയിട്ട് വറുക്കുക.അരി മൂത്ത് മണം വരുമ്പോള്‍ കോരിയെടുക്കുക.

ആ ചട്ടിയില്‍ തന്നെ ചിരകിയ തേങ്ങ നിറം മാറാതെ വറുത്തെടുക്കുക.അരി വറുത്തത് ഉരലിലിട്ടു ഇടിച്ച്‌
തെള്ളിയെടുക്കുക.

വറുത്ത തേങ്ങ പഞ്ചസാര ചേര്‍ത്ത് ഉരലില്‍ ഇടിക്കുക.നന്നായി പൊടിയുമ്പോള്‍ തെള്ളിയെടുത്ത
അരിപ്പൊടിയും ചേര്‍ത്ത് വീണ്ടും ഇടിച്ച്‌ എടുക്കുക.ശേഷം ചെറിയ ഉരുളകള്‍ ആക്കിയെടുക്കുക.

No comments:

Post a Comment