ചിക്കന്‍ ടോമാറ്റൊസോസില്‍
ചേരുവകള്‍
- ചിക്കന്‍ -1 കിലോ
- ടൊമാറ്റോസോസ് -6 ടേബിള്‍ സ്പൂണ്‍
- സവാള ചെറുതായി അരിഞ്ഞത് -2 എണ്ണം
- വിനാഗിരി -2 ടേബിള്‍ സ്പൂണ്‍
- മൈദ -3 ടീസ്പൂണ്‍
- മുളകുപൊടി -2 ടീസ്പൂണ്‍
- കുരുമുളകുപൊടി -അര ടീസ്പൂണ്‍
- വെളുത്തുള്ളി -8 അല്ലി
- എണ്ണ -2 ടേബിള്‍ സ്പൂണ്‍
- ഗരംമസാല -അര ടീസ്പൂണ്‍
- മല്ലിപ്പൊടി -2 ടേബിള്‍ സ്പൂണ്‍
- ഉപ്പ്,മഞ്ഞള്‍പ്പൊടി -പാകത്തിന്
- മല്ലിയില -2 ടേബിള്‍ സ്പൂണ്‍
- ഇഞ്ചി -1 കഷണം
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി സവാള,ഇഞ്ചി,വെളുത്തുള്ളി ഇവ വഴറ്റുക.ഇതില്‍ മൈദ ഇട്ട് വറുക്കുക.2 മിനിട്ട് കഴിഞ്ഞ് ടോമാറ്റൊസോസ്,വിനാഗിരി,മുളകുപൊടി,കുരുമുളകുപൊടി,ഉപ്പ്,മഞ്ഞള്‍പ്പൊടി,ഗരംമസാല ഇവയിട്ടു ഇളക്കുക.
ചിക്കന്‍ കഷണങ്ങള്‍ ഇട്ട് 5 മിനിട്ട് ഇളക്കി പാകത്തിന് വെള്ളവും ഒഴിച്ച് വേവിക്കുക.ചാറു കുറുകുമ്പോള്‍ വാങ്ങി മല്ലിയില തൂകുക.ബട്ടൂരയുടെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ ഉപയോഗിക്കാം.
No comments:
Post a Comment