Tuesday, November 10, 2009

മടക്കു റൊട്ടി

മടക്കു റൊട്ടി

മൈദ -അര കിലോ
തേങ്ങ -1 മുറി
പഞ്ചസാര -100 ഗ്രാം
മുട്ട -1 എണ്ണം
എണ്ണ,ഉപ്പ്,വെള്ളം -പാകത്തിന്

തയ്യാറാക്കുന്ന വിധം

മൈദാമാവ്‌ ഉപ്പും വെള്ളവും പതപ്പിച്ച മുട്ടയും ചേര്‍ത്ത് റൊട്ടിപ്പരുവത്തില്‍ കുഴച്ചെടുക്കുക.ശേഷം ഇടത്തരം
ഉരുളകളാക്കി വാഴയിലയില്‍ വെച്ച് ഓരോ ഉരുളയും വളരെ നേര്‍മ്മയായി പരത്തിയെടുക്കുക.തേങ്ങ ചിരകി
പഞ്ചസാരയില്‍ കുഴച്ച് കുറേശ്ശേയായി റൊട്ടിയുടെ മീതെ വിതറുക.ശേഷം മൂന്നായി മടക്കി ചീനച്ചട്ടിയില്‍
എണ്ണ തൂകി ഇരുവശവും മൂപ്പിച്ചെടുക്കുക.

No comments:

Post a Comment