Tuesday, November 10, 2009

പൊറോട്ട

പൊറോട്ട

  1. മൈദ -2 കപ്പ്
  2. ഉപ്പ് -പാകത്തിന്
  3. വെള്ളം -മുക്കാല്‍ കപ്പ്
  4. എണ്ണ -100 ഗ്രാം
  5. മുട്ട -1 എണ്ണം
മൈദയില്‍ ഉപ്പ് കലക്കിയൊഴിച്ചു നന്നായി കുഴയ്ക്കുക.ഇതോടൊപ്പം മുട്ട പതപ്പിച്ചതും എണ്ണയും വെള്ളവും ചേര്‍ത്ത് നല്ല ബലത്തില്‍ കുഴയ്ക്കുക.ശേഷം ഇത്‌ ഇടത്തരം ഉരുളകളാക്കുക.ഇവ പരത്തി എണ്ണ പുരട്ടി മൈദ കുടയുക.ശേഷം വിശറിപോലെയാക്കി മേശയിലിട്ടു രണ്ടായി മുറിക്കുക.ഓരോന്നും ചെറിയ വട്ടത്തില്‍ ചുറ്റി
ബലം പ്രയോഗിക്കാതെ ഒരു സൈഡ് പരത്തുക.ചൂടായ ദോശക്കല്ലില്‍ എണ്ണയൊഴിച്ച് ഓരോന്നും മൂപ്പിക്കുക.
ഇരുവശവും എണ്ണയൊഴിച്ച് മൂപ്പിക്കണം.ശേഷം ഒന്നിച്ചു പെറുക്കിയെടുത്ത്‌ കൈകൊണ്ട് നാലുവശവും ഞെക്കി
തട്ടിയിളക്കുക.

1 comment:

  1. ഒരു സംശയം ചോദിചോട്ടെ? മാവുണ്ടാക്കി കുറച്ചുസമയം മൂടിവെക്കണ്ടെ?
    അതുപോലെ, പൊറോട്ട അടിച്ചടിച്ച്‌ ഉണ്ടാക്കുന്നത്‌ കണ്ടിട്ടുണ്ട്‌. അത്‌ എപ്പൊഴാ ചെയ്യുക?

    ReplyDelete