മസാല ബിസ്ക്കറ്റ്
ചേരുവകള്‍
- മൈദ -500 ഗ്രാം
- കറുവപ്പട്ട, ഗ്രാമ്പു പൊടിച്ചത് -1 ടീസ്പൂണ്‍
- ഏലക്കാ,ജാതിക്ക പൊടിച്ചത് -1 ടീസ്പൂണ്‍
- സോഡാപൊടി -കാല്‍ കപ്പ്
- ബേക്കിങ്ങ് പൌഡര്‍ -കാല്‍ ടീസ്പൂണ്‍
- നെയ്യ് -100 ഗ്രാം
- ഡാല്‍ഡാ -100 ഗ്രാം
- പഞ്ചസാര -1 ടേബിള്‍സ്പൂണ്‍
- ജിലേബികലര്‍ -2 നുള്ള്
- മുട്ട - 2 എണ്ണം
- അണ്ടിപരിപ്പ് -15 എണ്ണം
- പച്ചമുളക് -3 എണ്ണം
- ഇഞ്ചി -1 കഷണം
- മല്ലിയില,പുതിനയില -കുറച്ച്
- കുരുമുളകുപൊടി -1 ടീസ്പൂണ്‍
- ഉപ്പ് -കുറച്ച്
6 മുതല്‍ 10 വരെയുള്ള ചേരുവകള്‍ നന്നായി യോജിപ്പിക്കുക.ഇതില്‍ പൊടികള്‍ എല്ലാം ചേര്‍ത്ത്
മയപ്പെടുത്തുക.പാകത്തിന് ഉപ്പ് ചേര്‍ത്തശേഷം മറ്റു ചേരുവകളെല്ലാം ചെറുതായി അരിഞ്ഞ് ചേര്‍ക്കുക.മാവ്
ചെറിയ ഉരുളകളാക്കി പരത്തി ബേക്ക് ചെയ്യുക.
No comments:
Post a Comment