Friday, November 13, 2009

നെയ്യപ്പം

നെയ്യപ്പം

ചേരുവകള്‍

  1. പച്ചരിപ്പൊടി -അര കിലോ
  2. റവ -കാല്‍ കിലോ
  3. ചക്കര -500 ഗ്രാം
  4. തേങ്ങ -1
  5. എള്ള് -2 സ്പൂണ്‍
  6. മൈദ -2 സ്പൂണ്‍
  7. എണ്ണ/നെയ്യ് -അര കിലോ
  8. ഉപ്പ് -1 നുള്ള്
  9. സോഡാപ്പൊടി -1 സ്പൂണ്‍
തയ്യാറാക്കുന്ന വിധം

1.ചക്കര ഉരുക്കി പാനിയാക്കി വറ്റിച്ച് തണുക്കാന്‍ വെയ്ക്കുക.
2.തേങ ഒരു മുറി ചിരകിപ്പിഴിഞ്ഞു പാലെടുത്ത് വെയ്ക്കുക.
3.ഒരു മുറി തേങ്ങ ചെറുതായി അരിഞ്ഞ് എണ്ണയില്‍ മൂപ്പിക്കുക.
4.എള്ള് വറുത്തുവെയ്ക്കുക.

ഒരു വലിയ പാത്രത്തില്‍ അരിപ്പൊടിയും റവപൊടിയും എടുക്കുക.ഇതിലേയ്ക്ക് ചക്കരപ്പാനി അരിച്ചൊഴിക്കുക.നല്ല മയം വരുന്നതുവരെ തിരുമ്മിക്കുഴയ്ക്കുക.2 മണിക്കൂറിനുശേഷം തേങ്ങാപ്പാലും സോഡാ
പ്പൊടിയും മൈദയും ചേര്‍ത്ത് നന്നായി കുഴച്ച് വെയ്ക്കുക.6 മണിക്കൂറിനുശേഷം ഉപ്പും തേങ്ങാക്കൊത്തും
എള്ള് വറുത്തതും ചേര്‍ത്തിളക്കുക.കാഞ്ഞ ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ഓരോ തവി വീതം കോരിയൊഴിച്ച് ചെറുതീയില്‍ ഇരുവശവും മൂപ്പിച്ച് കോരുക.

No comments:

Post a Comment