Friday, November 13, 2009

അവലോസുണ്ട

അവലോസുണ്ട

പച്ചരി -1 കിലോ
തേങ്ങ -2 എണ്ണം
ശര്‍ക്കര -1 കിലോ

1.പച്ചരി വൃത്തിയായി കഴുകി ഉണക്കി പൊടിച്ചെടുക്കുക.
2. തേങ്ങ നേര്‍മ്മയായി ചിരകിയെടുക്കുക.

ശര്‍ക്കര അല്പം ചേര്‍ത്ത് പാനിയാക്കി വറ്റിക്കുക.നൂല്‍പരുവത്തില്‍ പാനി പൊട്ടിത്തുടങ്ങുമ്പോള്‍ തേങ്ങ ചിരകിയത് ചേര്‍ക്കുക.തേങ്ങ മൂക്കുമ്പോള്‍ അരിപ്പൊടിയും ചേര്‍ത്ത് നന്നായി ചുവക്കുന്നതുവരെ ഇളക്കിയശേഷം അടുപ്പില്‍ നിന്നു വാങ്ങി ചൂടോടെ ഉണ്ട പിടിക്കുക.

No comments:

Post a Comment