Wednesday, November 11, 2009

വാഴയ്ക്ക നിറച്ചത്

വാഴയ്ക്ക നിറച്ചത്

  1. ഏത്തപ്പഴം -അര കിലോ
  2. തേങ്ങ -1 മുറി
  3. പഞ്ചസാര -പാകത്തിന്
  4. ഏലക്ക -4 എണ്ണം
  5. കിസ്മിസ്‌ -15 ഗ്രാം
  6. അണ്ടിപരിപ്പ് -15 ഗ്രാം
  7. ചുവന്നുള്ളി -2 എണ്ണം
  8. മൈദ -100 ഗ്രാം
  9. അരിപ്പൊടി -100 ഗ്രാം
  10. ഉപ്പ് -പാകത്തിന്
  11. എണ്ണ -വറുക്കാന്‍ വേണ്ടത്ര
തയ്യാറാക്കുന്ന വിധം

തേങ്ങ ചിരകി പഞ്ചസാരയും കിസ്മിസും അണ്ടിപരിപ്പും ചുവന്നുള്ളി അരിഞ്ഞതും ഏലക്ക പൊടിച്ചതും
യോജിപ്പിച്ചെടുക്കുക.ഇത് അല്പം എണ്ണയൊഴിച്ച് മൂപ്പിക്കുക.മൈദാ അരിപ്പൊടിയും ഉപ്പും വെള്ളവും ചേര്‍ത്ത്
കട്ടിയുള്ള പരുവത്തില്‍ കലക്കുക.ഏത്തയ്ക്ക തൊലികളഞ്ഞ് നടുവില്‍ കത്തികൊണ്ട് വരയുക.ഇതില്‍ നേരത്തെ
തയ്യാറാക്കി വെച്ചിരിയ്ക്കുന്ന കൂട്ട് നിറയ്ക്കുക.ഇതിനുമീതെ പൊടിയുടെ കൂട്ട് വെച്ച് ഒട്ടിച്ച് എണ്ണയില്‍ പൊരിച്ചെടുക്കുക.

No comments:

Post a Comment