Saturday, November 28, 2009

ചിക്കന്‍ കാഷ്യൂ കറി

ചിക്കന്‍ കാഷ്യൂ കറി

ചേരുവകള്‍

  1. കോഴിക്കഷണങ്ങള്‍ -500 ഗ്രാം
  2. ഉള്ളി അരിഞ്ഞത് -2 വലുത്
  3. ഇഞ്ചി അരിഞ്ഞത് -1 ടീസ്പൂണ്‍
  4. വെളുത്തുള്ളി അരിഞ്ഞത് -1 ടേബിള്‍ സ്പൂണ്‍
  5. പച്ചമുളക് കീറിയത് -5 എണ്ണം
  6. കരിക്ക്/തേങ്ങ -1(ഇതിന്റെ കാല്‍ ഭാഗം ചെറുതായി അരിയണം. ബാക്കി തേങ്ങയില്‍ 3/4 കപ്പ് വെള്ളം ഒഴിച്ച് തനിപ്പാലും ഒന്നര കപ്പ് വെള്ളവും ഒഴിച്ച് രണ്ടാം പാലും എടുക്കണം.)
  7. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  8. മുളകുപൊടി -അര ടീസ്പൂണ്‍
  9. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  10. അരിഞ്ഞ തക്കാളി -2 (ഇടത്തരം)
  11. എണ്ണ -1 ടേബിള്‍ സ്പൂണ്‍
  12. നെയ്യ് -1 ടേബിള്‍ സ്പൂണ്‍
  13. ഏലക്ക -3
  14. ഗ്രാമ്പു -3
  15. പട്ട -3 ചെറിയ കഷണം
  16. കറിവേപ്പില -1 തണ്ട്
  17. പറങ്കിയണ്ടി -അര കപ്പ്
  18. വെള്ളം -ഒന്നര കപ്പ്
  19. ഉപ്പ് -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

ഒരു ചുവടുകട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക.ഇതിലേയ്ക്ക് അരിഞ്ഞു
വെച്ചിരിയ്ക്കുന്ന ഉള്ളി,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് തേങ്ങ എന്നിവ ചേര്‍ക്കുക.ഉള്ളി വഴലുന്നതുവരെ
ഇളക്കണം.ഇതില്‍ മഞ്ഞള്‍പ്പൊടി,മല്ലിപ്പൊടി,മുളകുപൊടി എന്നിവ നന്നായി ഇളക്കി വഴറ്റി,ടോമാട്ടോയും ഉപ്പും
ചേര്‍ത്ത് ഇളക്കണം.ടൊമാറ്റോ വേവുമ്പോള്‍ കോഴിക്കഷണങ്ങള്‍ ചേര്‍ക്കാം.2-3 മിനിട്ട് നേരം നന്നായി ഇളക്കി
ഒരു കപ്പ് വെള്ളം ചേര്‍ത്ത് പാത്രം അടച്ച് ഇറച്ചി വേവാകുന്നതുവരെ വേവിക്കുക.കറി കുറുകുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് വാങ്ങാം.ചാറു കുറുകിയിരിയ്ക്കണമെങ്കില്‍ കുറച്ച് കോണ്‍ഫ്ലവര്‍ അല്പം വെള്ളത്തില്‍ കലക്കി
ചേര്‍ക്കണം.

ഒരു പാന്‍ ചൂടാക്കി നെയ്യ് ഒഴിച്ച് ഏലക്ക,ഗ്രാമ്പു,പട്ട, കറിവേപ്പില ഇവ മൂപ്പിച്ച് കറിയില്‍ ഒഴിക്കണം.
പാചകം ചെയ്ത പാത്രത്തില്‍ തന്നെ ഇരുന്ന് അല്പം തണുക്കാന്‍ അനുവദിക്കണം.

No comments:

Post a Comment