Tuesday, November 10, 2009

വട്ടയപ്പം

വട്ടയപ്പം

ചേരുവകള്‍

  1. പച്ചരിപ്പൊടി -1 കിലോ
  2. തേങ്ങ -1 മുറി
  3. പഞ്ചസാര -200 ഗ്രാം
  4. ജീരകം -അര സ്പൂണ്‍
  5. യീസ്റ്റ് -അര സ്പൂണ്‍
  6. സോഡാപ്പൊടി -1 നുള്ള്
  7. ഏലക്ക -3 എണ്ണം
  8. നെയ്യ് /എണ്ണ -1 സ്പൂണ്‍
  9. ഉപ്പ് -പാകത്തിന്
  10. വെള്ളം -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

1. കാപ്പി കാച്ചല്‍

ആദ്യം പച്ചരിപ്പൊടി നന്നായി വറുത്തെടുക്കുക.ഇതില്‍നിന്നും കാല്‍ഭാഗം പൊടിയെടുത്ത്‌ ഒരു ഇടത്തരം കപ്പ് വെള്ളമൊഴിച്ചു കട്ടകെട്ടാതെ കലക്കി തിളപ്പിക്കുക.നന്നായി വേവുന്നതുവരെ തിളപ്പിക്കണം.ഈ
സമയം പൊടി കട്ടകെട്ടാതിരിക്കാന്‍ തുടരെത്തുടരെ ഇളക്കിക്കൊണ്ടിരിയ്ക്കണം.പൊടി വെന്തു കഴിയുമ്പോള്‍
ഇറക്കിവെയ്ക്കുക.

2.ഏലക്ക,ജീരകം,തേങ്ങ ചിരകിയത് എന്നിവ അരച്ചെടുക്കുക.വെള്ളം ചേര്‍ക്കരുത്.

3. വറുത്ത അരിപ്പൊടിയും കപ്പിയും ചേര്‍ത്ത് കുഴയ്ക്കുക.ഇതിലേയ്ക്ക് യീസ്റ്റ് അല്പം വെള്ളത്തില്‍ കലക്കിയതും സോഡാപ്പൊടിയും ചേര്‍ത്ത് നന്നായി വീണ്ടും കുഴയ്ക്കുക.കുറച്ചു വെള്ളവും ചേര്‍ത്ത് കുഴച്ച്
പൊങ്ങാന്‍ വെയ്ക്കുക. ഇതിന് മുകളില്‍ അരപ്പും തട്ടിപ്പൊത്തി വെയ്ക്കുക.ഏകദേശം 8 മണിക്കൂര്‍ കഴിഞ്ഞ്
അപ്പം പുഴുങ്ങാം.

അപ്പം പുഴുങ്ങാനുള്ള പ്ലേറ്റില്‍ എണ്ണയോ നെയ്യോ പുരട്ടി വെയ്ക്കുക.അപ്പക്കൂട്ടില്‍ പഞ്ചസ്സാരയും ഉപ്പും
ചേര്‍ത്ത് നന്നായി കലക്കുക.അര മണിക്കൂറിനുശേഷം പ്ലേറ്റില്‍ അപ്പക്കൂട്ട്‌ കോരിയൊഴിച്ച് ഇഡ്ഡലിപ്പാത്രത്തിന്റെ
തട്ടില്‍വെച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക.

രാത്രിയില്‍ പൊടി നനച്ചു വെച്ചിട്ട് രാവിലെ അപ്പം പുഴുങ്ങുന്നതായിരിക്കും നല്ലത്

No comments:

Post a Comment