Wednesday, November 11, 2009

റവക്കുറുക്ക്

റവക്കുറുക്ക്

  1. റവ -200 ഗ്രാം
  2. പഞ്ചസാര -150 ഗ്രാം
  3. തേങ്ങ -അര മുറി
  4. നല്ല ജീരകം -അര സ്പൂണ്‍
  5. ഏലക്ക -2 എണ്ണം
  6. നെയ്യ് -2 സ്പൂണ്‍
  7. വെള്ളം -പാകത്തിന്
പാകം ചെയ്യുന്ന വിധം

തേങ്ങ ചിരകിയെടുക്കുക.നല്ല ജീരകവും ഏലക്കയും പൊടിച്ചെടുക്കുക.ഒരു പാത്രത്തില്‍ നെയ്യൊഴിച്ച്
ചൂടാകുമ്പോള്‍ റവ ചേര്‍ത്തിളക്കുക.ശേഷം 2 കപ്പ് വെള്ളം ചേര്‍ത്ത് പാത്രം മൂടിവെച്ച് വേവിക്കുക.ഇതിലേയ്ക്ക് പഞ്ചസാരയും തേങ്ങചിരകിയതും ഏലക്ക,ജീരകം എന്നിവ പൊടിച്ചതും ചേര്‍ത്ത് നന്നായി ഇളക്കുക.ആവശ്യമെങ്കില്‍ അല്പം വെള്ളവും ചേര്‍ത്ത് തുടരെതുടരെയിളക്കി അടിയില്‍ പിടിക്കാതെ
കുറുക്കുപരുവത്തില്‍ വാങ്ങുക.

No comments:

Post a Comment