Tuesday, November 10, 2009

ബണ്ട് പുട്ട്

ബണ്ട് പുട്ട്

ഉണക്കലരി വൃത്തിയായി കഴുകി
ഉണക്കി പൊടിച്ചെടുത്ത മാവ് -അര കിലോ
തേങ്ങ -1 മുറി
ഉപ്പ്,വെള്ളം -പാകത്തിന്

മാവ് ഉപ്പും വെള്ളവും ചേര്‍ത്ത് പുട്ടിനുള്ള പരുവത്തില്‍ കുഴയ്ക്കുക.ഇഡ്ഡലിപ്പാത്രത്തിനുള്ളിലെ പരന്ന പാത്രത്തില്‍ ഈ മാവ് വാരി വെച്ച് ഇടയ്ക്കിടെ തേങ്ങാപ്പീര വിതറി പാത്രം നന്നായി മൂടി വെച്ച് ആവിയില്‍ വേവിക്കുക.ഇടയ്ക്ക് മൂടി തുറന്ന് മാവ് ഇളക്കിയശേഷം വീണ്ടും അടച്ച് വേവിച്ച് അല്പം പഞ്ചസാര തൂളി
വാങ്ങി വെച്ച് ചൂടോടെ കഴിക്കാം.

എന്‍.ബി :മള്‍ഗര്‍ ഗോതമ്പ്,ചോളം എന്നി പൊടികള്‍ കൊണ്ടുള്ള ബണ്ട് പുട്ടാണ് കൂടുതല്‍ രുചികരം

No comments:

Post a Comment