Friday, November 13, 2009

ശര്‍ക്കര വരട്ടി

ശര്‍ക്കര വരട്ടി

  1. ഏത്തപ്പഴം -അര കിലോ
  2. ശര്‍ക്കര -കാല്‍ കിലോ
  3. അരി -2 സ്പൂണ്‍
  4. ചുക്ക് -1 കഷണം
  5. ജീരകം -അര സ്പൂണ്‍
  6. പഞ്ചസാര -1 സ്പൂണ്‍
  7. വെളിച്ചെണ്ണ -കാല്‍ കിലോ
പാകം ചെയ്യുന്ന വിധം

  1. ഏത്തപ്പഴം തൊലികളഞ്ഞ് നെടുകെ നാലായി മുറിച്ച് അല്പം കനത്തില്‍ കഷണങ്ങള്‍ ആക്കി എണ്ണയില്‍ വറുത്തെടുക്കുക.
  2. അരി വറുത്ത്‌ പൊടിച്ചെടുക്കുക.
  3. ചുക്കും ജീരകവും പൊടിച്ചെടുക്കുക.
ശര്‍ക്കര ഉരുക്കി പാനിയാക്കുക.മൂക്കുമ്പോള്‍ തീ കുറച്ച് വറുത്ത ഏത്തയ്ക്കാകഷണങ്ങള്‍ ഇട്ട് തുടരെ
തുടരെ ഇളക്കുക.പാനി കഷണങളില്‍ പിടിച്ചുതുടങ്ങുമ്പോള്‍ ചുക്കും ജീരകവും പൊടിച്ചത് ചേര്‍ക്കുക.വീണ്ടും തീ കൂട്ടി പാനി മുഴുവന്‍ കഷണങളില്‍ പിടിക്കുന്നതുവരെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിയ്ക്കുക.പാനി മുഴുവന്‍ കഷണങളില്‍ പിടിച്ചു കഴിയുമ്പോള്‍ അടുപ്പില്‍ നിന്നു വാങ്ങി അരി വറുത്തുപൊടിച്ചതും പഞ്ചസ്സാരയും വിതറുക.

No comments:

Post a Comment