Tuesday, November 10, 2009

കള്ളപ്പം

കള്ളപ്പം

  1. അരിപ്പൊടി - 1 കിലോ
  2. കള്ള് -1 കപ്പ്
  3. പഞ്ചസാര -200 ഗ്രാം
  4. നല്ല ജീരകം -1 സ്പൂണ്‍
  5. ഏലക്ക -3 എണ്ണം
  6. എണ്ണ/നെയ്യ് -1 സ്പൂണ്‍
  7. ഉപ്പ് /വെള്ളം -പാകത്തിന്
  8. തേങ്ങ -1 മുറി
പാകം ചെയ്യുന്ന വിധം

അരിപ്പൊടിയില്‍ കള്ള് ചേര്‍ത്ത് നന്നായി ഇളക്കുക.ശേഷം ഏലക്കായും ജീരകവും പൊടിച്ച് ചേര്‍ക്കുക.
പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കുഴച്ച് പൊങ്ങാന്‍ വെയ്ക്കുക.തേങ്ങ ചിരകി തിരുമ്മി പൊടിയുടെ മീതെ
വെയ്ക്കണം.8 മണിക്കൂറിനുശേഷം പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി വീണ്ടും അര മണിക്കൂര്‍ കഴിഞ്ഞ്
പ്ലേറ്റില്‍ നെയ്യ് പുരട്ടി പൊടി കോരിയൊഴിച്ച് ഇഡ്ഡലിപ്പാത്രത്തിന്റെ തട്ടില്‍ വെച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക.

No comments:

Post a Comment