Friday, November 13, 2009

മധുര സേവ

മധുര സേവ

  1. അരിപ്പൊടി -കാല്‍ കിലോ
  2. കടലമാവ് -അര കിലോ
  3. പഞ്ചസാര -അര കിലോ
  4. ചുക്ക് പൊടി -1 സ്പൂണ്‍
  5. ഏലക്കാപ്പൊടി -1 സ്പൂണ്‍
  6. ജീരകപ്പൊടി -1 സ്പൂണ്‍
  7. എണ്ണ,വെള്ളം -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

അരിപ്പൊടിയും കടലമാവും പാകത്തിന് വെള്ളമൊഴിച്ച് കുഴയ്ക്കുക.ഇടിയപ്പത്തിന്റെ പാകത്തില്‍ നനയ്ക്കണം.ശേഷം സേവനാഴിയില്‍ മധുരസേവയുടെ ചില്ലിട്ട് അതില്‍ മാവ് നിറച്ച് ചീനച്ചട്ടിയിലെ തിളച്ച എണ്ണ യിലേയ്ക്ക് ഞെക്കിപ്പിഴിയുക.മൂപ്പാകുമ്പോള്‍ കോരിയെടുത്ത് ചെറിയ കഷണങ്ങള്‍ ആക്കി ഒടിക്കുക.

പഞ്ചസാര അല്പം വെള്ളം ചേര്‍ത്ത് പാനിയാക്കി അടുപ്പില്‍ വെച്ച് പാവുകാച്ചുക.വെള്ളം വറ്റി നൂല്‍പ്പരുവമാകുമ്പോള്‍ ഒടിച്ചുവെച്ചിരിയ്ക്കുന്ന കഷണങ്ങള്‍ ഇട്ട് ഇളക്കുക.ശേഷം ചുക്കുപൊടി,ഏലക്കാപ്പൊടി,
ജീരകപ്പൊടി എന്നിവ തൂവുക.തണുക്കുമ്പോള്‍ ടിന്നിലാക്കി സൂക്ഷിക്കുക.

No comments:

Post a Comment