Friday, November 13, 2009

അരി മുറുക്ക്

അരി മുറുക്ക്

  1. അരി -4 കപ്പ്
  2. കടലപ്പൊടി -2 കപ്പ്
  3. ഉഴുന്നുപ്പൊടി -അര കപ്പ്
  4. ജീരകം -1 സ്പൂണ്‍
  5. എള്ള് -1 സ്പൂണ്‍
  6. വെള്ളം -10 കപ്പ്
  7. വെണ്ണ -1 സ്പൂണ്‍
  8. കടല എണ്ണ -ആവശ്യത്തിന്
  9. ഉപ്പ് -1 നുള്ള്
പാകം ചെയ്യുന്ന വിധം

അരി കഴുകി ഉണക്കി ഉരലില്‍ കുത്തി പൊടിച്ച്‌ തെള്ളിയെടുത്തു കടലപ്പൊടിയും ഉഴുന്നുപ്പൊടിയും ചേര്‍ത്തിളക്കി വെയ്ക്കുക.

പത്ത് കപ്പുവെള്ളം ഉപ്പുചേര്‍ത്ത് തിളപ്പിക്കുക.നന്നായി തിളയ്ക്കുമ്പോള്‍ വെണ്ണ ചേര്‍ക്കുക.ഇതില്‍ തെള്ളിയെടുത്ത പൊടികള്‍ മൂന്നും ചേര്‍ത്ത് കയില്‍ക്കണ കൊണ്ടിളക്കുക.തണുക്കുമ്പോള്‍ കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക.ഇതില്‍ എള്ളും ജീരകവും ചേര്‍ത്ത് സേവനാഴിയില്‍ മുറുക്കിന്റെ ചില്ലിട്ട് മുറുക്കുണ്ടാക്കി ചുറ്റിച്ച് എണ്ണയില്‍ വറുത്തുകോരുക.

No comments:

Post a Comment