Friday, November 13, 2009

കറുത്ത ഹല്‍വ

കറുത്ത ഹല്‍വ

  1. മൈദ -1 കിലോ
  2. തേങ്ങ -4
  3. ശര്‍ക്കര -3 1/2
  4. വെണ്ണ -250 ഗ്രാം
  5. ഡാല്‍ഡാ -250 ഗ്രാം
  6. പഞ്ചസാര -200 ഗ്രാം
  7. വാനില എസ്സന്‍സ് -1 സ്പൂണ്‍
  8. ജാതിയ്ക്ക,ഏലക്ക ഇവ പൊടിച്ചത് -1 സ്പൂണ്‍
  9. അണ്ടിപരിപ്പ് -100 ഗ്രാം
തയ്യാറാക്കുന്ന വിധം

മൈദ വെള്ളമൊഴിച്ച് കലക്കുക.ഒരു പാത്രത്തിന്റെ വക്കില്‍ തോര്‍ത്തുകെട്ടി മാവൊഴിച്ച് ഞെരടി പിഴിഞ്ഞ് ചാറ് അരിച്ചെടുക്കുക.ഇതില്‍ 2 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ചൂടാക്കുക.ശര്‍ക്കര പാനിയാക്കി മാവിലേയ്ക്ക് അരിച്ചെഴിക്കുക.തേങ്ങ ചിരകി 10 കപ്പ് വെള്ളമൊഴിച്ച് നന്നായി പിഴിഞ്ഞ് പാലെടുക്കുക.ഇതില്‍
നിന്ന് 10 കപ്പ് കൂട്ടിലേയ്ക്ക്‌ ഒഴിച്ച് തുടര്‍ച്ചയായി ഇളക്കുക.ഇടയ്ക്കിടെ ഡാല്‍ഡയും വെണ്ണയും മാറിമാറി
ചേര്‍ത്തിളക്കിക്കൊണ്ടിരിയ്ക്കണം.ഏകദേശം മുക്കാല്‍ ഭാഗത്തോളം കുറുകുമ്പോള്‍ പഞ്ചസാര ചേര്‍ക്കുക.
ശേഷം അണ്ടിപരിപ്പ് ചേര്‍ക്കുക.പിന്നിട് ക്രമമനുസരിച്ച്‌ ഏലക്കാപ്പൊടി,ജാതിയ്ക്കാപ്പൊടി,എസ്സന്‍സ് എന്നിവ ചേര്‍ത്തിളക്കുക.നെയ്യ് ഇറങ്ങി വരുമ്പോള്‍ തീയണച്ച് ഉരുളന്ന പാകത്തില്‍ ഉണങ്ങാന്‍ വെയ്ക്കുക.ഉണങ്ങിക്കഴിയുമ്പോള്‍ നെയ്യ് പുരട്ടിയ പാത്രത്തില്‍ നിരത്തി തണുക്കുമ്പോള്‍ മുറിച്ചെടുക്കുക.

No comments:

Post a Comment