പുലാവ്
- ബിരിയാണി അരി -2 കപ്പ്
- ഗ്രീന്‍പീസ് -2 ടേബിള്‍സ്പൂണ്‍
- ബീന്‍സ് -3 എണ്ണം
- കാരറ്റ്,തക്കാളി,ഉരുളക്കിഴങ്ങ്,സവാള -1 എണ്ണം വീതം
- ഏലക്ക,ഗ്രാമ്പു -4 എണ്ണം വീതം
- കുരുമുളക് -15 എണ്ണം
- കറുവപ്പട്ട -1 കഷണം
- നെയ്യ് -4 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -1 നുള്ള്
- ഉപ്പ് -പാകത്തിന്
ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് സവാള മൂപ്പിച്ച് 5 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ഇട്ട് വഴറ്റി പച്ചക്കറികള്‍ അരിഞ്ഞതും ഗ്രീന്‍പീസും മഞ്ഞള്‍പ്പൊടിയും ഇട്ട് വഴറ്റുക.ഇതില്‍ 4 കപ്പ് വെള്ളമൊഴിച്ച് തിളയ്ക്കുമ്പോള്‍ അരി കഴുകി വെള്ളമില്ലാതെ വാരിയിടുക.പാകത്തിന് ഉപ്പും ചേര്‍ത്ത് മൂടിവെച്ച് വേവിക്കുക.
ചെറുചൂടോടെ ഉപയോഗിക്കാം.
No comments:
Post a Comment