Wednesday, November 11, 2009

ചിക്കന്‍ പുലാവ്

ചിക്കന്‍ പുലാവ്

ചേരുവകള്‍

  1. കോഴി -750 ഗ്രാം
  2. ബിരിയാണി അരി -500 ഗ്രാം
  3. സവാള -1 കിലോ
  4. വെളുത്തുള്ളി -15 അല്ലി
  5. പച്ചമുളക് -8 എണ്ണം
  6. കുരുമുളക് -15 എണ്ണം
  7. ഗ്രാമ്പു -15 എണ്ണം
  8. കറുവപ്പട്ട -2 കഷണം
  9. കസ്കസ് -1 ടേബിള്‍സ്പൂണ്‍
  10. ജീരകം -2 ടേബിള്‍സ്പൂണ്‍
  11. മൈദ -3 ടേബിള്‍സ്പൂണ്‍
  12. മുളകുപൊടി -1 ടേബിള്‍സ്പൂണ്‍
  13. ഇഞ്ചി -1 കഷണം
  14. പുളി,ഉപ്പ് -ആവശ്യത്തിന്
  15. തേങ്ങ - 1 എണ്ണം
  16. വാനസപ്തി -300 ഗ്രാം
  17. മല്ലിയില -കുറച്ച്
  18. മഞ്ഞള്‍പ്പൊടി -1 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം

6 മുതല്‍ 11 വരെയുള്ള ചേരുവകള്‍ എണ്ണയില്ലാതെ വറുത്ത്‌ 4 സവാള,8 വെളുത്തുള്ളി,തേങ്ങ ഇവ ചേര്‍ത്ത് അരച്ചെടുക്കുക.

പച്ചമുളക്,സവാള ഇവ അരിഞ്ഞ് നെയ്യില്‍ വഴറ്റി വെളുത്തുള്ളി,ഇഞ്ചി ഇവ ചതച്ചിട്ട് ഇളക്കുക.പിന്നെ
മുളകുപൊടി,മഞ്ഞള്‍പ്പൊടി,കോഴി കഷണങ്ങള്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.

പാതിവേവാകുമ്പോള്‍ തേങ്ങ അരപ്പും അരിയും ചേര്‍ത്തിളക്കുക.അരിയുടെ ഇരട്ടി വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.വെന്തുകഴിഞ്ഞാല്‍ മല്ലിയില ചേര്‍ത്ത് ഇളക്കുക.

No comments:

Post a Comment