Tuesday, November 10, 2009

ചിരട്ടപ്പുട്ട്

ചിരട്ടപ്പുട്ട്

വറുത്ത അരിപ്പൊടി -അര കിലോ
തേങ്ങ ചിരകിയത് -1 എണ്ണം
വെള്ളം,ഉപ്പ് -പാകത്തിന്

തയ്യാറാക്കുന്ന വിധം

വലിയ കണ്ണന്‍ ചിരട്ടയെടുത്ത് മൂന്നാലുദിവസം വെള്ളത്തില്‍ മുക്കിയിടുക.ചിരട്ടയുടെ കറപോയതിനുശേഷം നല്ലവണ്ണം ചീകി നാരു കളഞ്ഞ് മിനുക്കിയെടുക്കുക.ചിരട്ടയുടെ കണ്ണുകളിലെ പ്രധാന കണ്ണായ വലിയ കണ്ണ് തുളയ്ക്കുക.അരിപ്പൊടി വെള്ളവും ഉപ്പും ചേര്‍ത്ത് പുട്ടിന്റെ പാകത്തില്‍ നനച്ചെടുക്കുക.

തയ്യാറാക്കി വെച്ചിരിയ്ക്കുന്ന കണ്ണന്‍ ചിരട്ടയില്‍ ആദ്യം കുറച്ച് തേങ്ങാപ്പീര ഇടുക.ശേഷം പുട്ടുപൊടി നിറയ്ക്കുക.മുകളില്‍ വീണ്ടും തേങ്ങാപ്പീര നിരത്തുക.ശേഷം പ്രഷര്‍കുക്കറിന്റെ വെന്റിനുമുകളില്‍ ഇറക്കിവെച്ചോ പുട്ടുകുടത്തില്‍ സൂക്ഷ്മതയോടെ വെച്ചോ പുട്ടു പുഴുങ്ങാം.ചെറിയൊരു പാത്രം കൊണ്ട്
അടച്ചു വെച്ചാണ് വേവിക്കേണ്ടത്‌.ചിരട്ടയ്ക്ക്‌ മുകളിലൂടെ ആവി വരുമ്പോള്‍ ചിരട്ട സൂക്ഷമതയോടെ എടുത്ത്
വൃത്തിയാക്കിയ വാഴയിലയില്‍ കമ്ഴത്തുക.

No comments:

Post a Comment