Saturday, December 19, 2009

സാന്‍ഡ് വിച്ച്

സാന്‍ഡ് വിച്ച്


  1. ബ്രെഡ്‌ -1 ലോഫ്
  2. സവാള -2 എണ്ണം
  3. ഉരുളക്കിഴങ്ങ് -2 എണ്ണം
  4. കാരറ്റ് -2 എണ്ണം
  5. ഗ്രീന്‍ പീസ് -അര കപ്പ്
  6. കടുക് -1 ടീസ്പൂണ്‍
  7. ഉഴുന്ന് -1 ടീസ്പൂണ്‍
  8. മഞ്ഞള്‍പ്പൊടി -1 നുള്ള്
  9. പച്ചമുളക്,ഇഞ്ചി,ഉപ്പ്,
    കറിവേപ്പില, മല്ലിയില -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചുവെയ്ക്കുക.ചട്ടിയില്‍ എണ്ണയൊഴിച്ച് കടുക് വറുക്കുക.അതില്‍ ഉഴുന്നുപരിപ്പ് മൂപ്പിച്ചശേഷം അരിഞ്ഞുവെച്ച പച്ചക്കറികളും ചേര്‍ത്ത് വഴറ്റുക.അതിലേയ്ക്ക് ഉടച്ചുവെച്ച
ഉരുളക്കിഴങ്ങും മഞ്ഞള്‍പ്പൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക.
ഈ കൂട്ട് 2 കഷണം ബ്രെഡിന്റെ ഇടയില്‍ വെച്ച് അരികുകളില്‍ ബട്ടര്‍ പുരട്ടി മൊരിച്ചെടുക്കുക.

No comments:

Post a Comment