Saturday, December 19, 2009

പനീര്‍ പൊറോട്ട

പനീര്‍ പൊറോട്ട

  1. നെയ്യ് -കാല്‍ കപ്പ്
  2. ചെറുതായി അരിഞ്ഞ സവാള -1 എണ്ണം
  3. പനീര്‍ പൊടിച്ചത് -2 കപ്പ്
  4. അരിഞ്ഞ മല്ലിയില -അര കപ്പ്
  5. മുളകുപൊടി -അര ടീസ്പൂണ്‍
  6. ഗരം മസാല -അര ടീസ്പൂണ്‍
  7. ചെറുതായി അരിഞ്ഞ തക്കാളി -1 എണ്ണം
  8. ജീരകപൊടി -അര ടീസ്പൂണ്‍
  9. മൈദ -4 കപ്പ്
  10. ഉപ്പ് -പാകത്തിന്
പാചകം ചെയ്യുന്ന വിധം

ഉപ്പും വെള്ളവും 1 ടേബിള്‍ സ്പൂണ്‍ എണ്ണയും ചേര്‍ത്ത് മൈദ കുഴച്ചുവെയ്ക്കുക.ഒരു പാത്രത്തില്‍
2 ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് പനീര്‍ ഇട്ട് ഇളക്കുക.മല്ലിയില,മുളകുപൊടി,ജീരകപൊടി,സവാള ഇവ വഴറ്റുക.
തക്കാളി,ഗരംമസാല,ഉപ്പ് ഇവ ചേര്‍ത്ത് ഇളക്കി വാങ്ങിവയ്ക്കുക.മൈദ ഉരുളകള്‍ ആക്കിയതില്‍ ഒരു ഉരുളയെടുത്ത് പരത്തി 2 ടേബിള്‍ സ്പൂണ്‍ കൂട്ട് വെച്ച് ഉരുട്ടിയെടുക്കുക.ഇത് പൊറോട്ട ആകൃതിയില്‍ പരത്തി
നെയ് പുരട്ടിയ പാനില്‍ ഇട്ട് ഇരുവശത്തും നെയ്‌ പുരട്ടി മൂപ്പിച്ചെടുത്തു ചൂടോടെ ഉപയോഗിക്കുക.

No comments:

Post a Comment