Wednesday, December 30, 2009

വെജിറ്റബിള്‍ പിസ

വെജിറ്റബിള്‍ പിസ

  1. മൈദാമാവ്‌ -അര കിലോ
  2. യീസ്റ്റ് -20 ഗ്രാം
  3. പഞ്ചസാര -3 ടേബിള്‍ സ്പൂണ്‍
  4. ഉപ്പ് -10 ഗ്രാം
  5. പാല്‍പ്പൊടി - 15 ഗ്രാം
  6. ഡാല്‍ഡ -30 ഗ്രാം
  7. വെള്ളം -30 മി.ലി.
  8. വെളുത്തുള്ളി അരിഞ്ഞത് -5 അല്ലി

ടൊമാറ്റോ കൂട്ട് ഉണ്ടാക്കുന്നതിന്

  1. ടൊമാറ്റോ -അര കിലോ
  2. സവാള കൊത്തിയരിഞ്ഞത്‌ -കാല്‍ കിലോ
  3. ഇഞ്ചി അരിഞ്ഞത് -2 കഷണം
  4. വെളുത്തുള്ളി അരച്ചത്‌ -അര ടേബിള്‍ സ്പൂണ്‍
  5. ശുദ്ധി ചെയ്ത സസ്യഎണ്ണ -50 മി.ലി.
  6. ഉപ്പ്,കുരുമുളകുപൊടി -ആവശ്യത്തിന്
മറ്റു ചേരുവകള്‍

  1. കാപ്സിക്കം -ആവശ്യത്തിന്
  2. കൂണ്‍ -ആവശ്യത്തിന്
  3. ഉള്ളി വട്ടത്തില്‍ അരിഞ്ഞത് -ആവശ്യത്തിന്
  4. ടൊമാറ്റോ വൃത്തത്തില്‍ അരിഞ്ഞത് -ആവശ്യത്തിന്
  5. ചീസ് ഉരച്ചത് -ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം

അര ടീസ്പൂണ്‍ പഞ്ചസാരയും യീസ്റ്റും കൂടി അല്പം ചൂടുവെള്ളത്തില്‍ കലക്കി 5 മിനിട്ട് വെയ്ക്കുക.പാത്രത്തിനു മുകളില്‍ യീസ്റ്റ് പതഞ്ഞു വരുന്നത് കാണാം.പതുക്കെ ഒന്നിളക്കണം.

മാവ് നല്ലപോലെ അരിപ്പയില്‍ കുടഞ്ഞശേഷം സാമാന്യം വലിയ കുഴിയുള്ള പാത്രത്തില്‍ ഇടണം.നടുക്ക്
ഒരു കുഴിയുണ്ടാക്കി യീസ്റ്റും മറ്റുള്ള ചേരുവകളും ഇട്ട് നല്ലവണ്ണം കുഴയ്ക്കണം.കുഴച്ചശേഷം അര മണിക്കൂര്‍ വെയ്ക്കണം.ആ സമയം കൊണ്ട് മാവ് പുളിച്ചു കുതിര്‍ന്ന് വീര്‍ക്കും.മാവ് പരത്തി പരന്ന പാത്രത്തില്‍ വെച്ച്
ടൊമാറ്റോ കൂട്ട് ഒഴിക്കണം.അതിനു മീതെ ഇഷ്ടമുള്ള സാധനങ്ങള്‍ നിരത്തി ചുരണ്ടിയ ചീസ് ഏറ്റവും മുകളില്‍
തൂവി 400 ഡിഗ്രി എഫ് ചൂടുള്ള ഓവനില്‍ വെച്ച് 15-20 മിനിട്ട് നേരമോ ചീസ് ഉരുകി മുകളില്‍ നല്ല ബ്രൌണ്‍
നിറം വരുന്നതുവരെയോ ബേക്ക് ചെയ്യണം.

ടൊമാറ്റോ കൂട്ട് ഉണ്ടാക്കുന്ന വിധം

തിളയ്ക്കുന്ന വെള്ളത്തില്‍ ടൊമാറ്റോ 5 മിനിട്ടിടണം.എടുത്തു തൊലി കളഞ്ഞ് ഉടയ്ക്കണം.ഒരു ചീനച്ചട്ടിയില്‍
എണ്ണയൊഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റണം.അത് മൂക്കുമ്പോള്‍ സവാളയിട്ട്‌ മൂപ്പിക്കണം.ഒടുവില്‍
ടൊമാറ്റോ കൂട്ട് ഇട്ട് തിളപ്പിക്കണം.കുറുകുമ്പോള്‍ കുരുമുളകും ഉപ്പും ചേര്‍ത്ത് വാങ്ങണം.പുളി കൂടുതലാണെങ്കില്‍
അല്പം പഞ്ചസാര ചേര്‍ക്കാം.

No comments:

Post a Comment