Thursday, January 7, 2010

പൂ അപ്പം

പൂ അപ്പം

മുട്ട -2 എണ്ണം
മൈദ -അര കിലോ
ഏലക്കാപ്പൊടി -2 എണ്ണത്തിന്റെ
പഞ്ചസാര -300 ഗ്രാം
ഉപ്പ്,എണ്ണ -പാകത്തിന്

മുട്ട അടിച്ച് മൈദയും ഉപ്പും വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ നന്നായി കുഴയ്ക്കുക.
ഇത് പൂരി വലിപ്പത്തില്‍ ഉരുട്ടി വെയ്ക്കുക.അര മണിക്കൂര്‍ കഴിയുമ്പോള്‍ ഓരോ ഉരുളയും പരത്തുക.ഓരോന്നും
രണ്ടായി മുറിച്ച് കോണാകൃതിയില്‍ തെറുത്ത് അറ്റം പിടിച്ചു ഉരുട്ടുക.ഇത് പൂപോലെയിരിയ്ക്കും.എണ്ണ തിളയ്ക്കുമ്പോള്‍ ഓരോന്നും ഇട്ട് നന്നായി വറുത്തെടുക്കുക.പഞ്ചസാര അര കപ്പുവെള്ളമൊഴിച്ച് ഒട്ടുന്ന പരുവമാകുമ്പോള്‍ പൂ അപ്പം അതിലിട്ട് ഇളക്കി ആറുമ്പോള്‍ ഉപയോഗിക്കുക.

No comments:

Post a Comment