പൈനാപ്പിള്‍ കേക്ക്
- മൈദ - കാല് കിലോ
- വെണ്ണ -കാല് കിലോ
- പൊടിച്ച പഞ്ചസാര -കാല് കിലോ
- പഞ്ചസാര -2 ടേബിള്‍ സ്പൂണ്‍
- ചെറി രണ്ടായി കീറിയത് - 5 എണ്ണം
- മുട്ട -4
- ബേക്കിങ്ങ് പൌഡര്‍ - 1 ടീസ്പൂണ്‍
- പൈനാപ്പിള്എസ്സെന്സ് - അര ടീസ്പൂണ്‍
- ജാതിയ്ക്ക,പട്ട,ഗ്രാമ്പു പൊടിച്ചത് -1 ടേബിള്‍ സ്പൂണ്‍
- പൈനാപ്പിള്‍ - അര മുറി
പൈനാപ്പിള്‍ വട്ടത്തില്‍ മുറിച്ച് കൂഞ്ഞു കളഞ്ഞ് ഓരോന്നിലും ചെറി വെച്ച് നിരത്തണം.പൊടിച്ച
പഞ്ചസാരയും വെണ്ണയും കൂടി നന്നായി തേച്ചു യോജിപ്പിക്കുക.ഇതില്‍ മുട്ടയുടെ ഉണ്ണിയിട്ടു തേയ്ക്കുക.ബേക്കിംഗ് പൌഡര്‍, മൈദ ഇവയും അരിച്ചുവെയ്ക്കുക.വെണ്ണ തേച്ചതില്‍ മൈദ കുറേശ്ശെ യോജിപ്പിക്കുക.2 സ്പൂണ്‍ പഞ്ചസാര കരിച്ചത് ഈ കൂട്ടില്‍ ചേര്‍ത്ത് ഇളക്കിവെയ്ക്കുക.മുട്ടയുടെ വെള്ള
പതപ്പിച്ചതും ചേര്‍ത്ത് എസ്സെന്‍സ് പൊടികളും ഇട്ട് ഇളക്കി പൈനാപ്പിളിന്റെ മുകളില്‍ ഒഴിച്ചുനിരത്തുക.പാത്രം
ഫോയില്‍ പേപ്പര്‍ കൊണ്ട് മൂടി ചൂടായ ഓവനില്‍ വെച്ച് ബേക്ക് ചെയ്തെടുക്കുക.
No comments:
Post a Comment