Thursday, January 7, 2010

പുളിച്ചപ്പം

പുളിച്ചപ്പം

  1. പച്ചരി -500 ഗ്രാം
  2. ഉഴുന്നുപരിപ്പ് -250 ഗ്രാം
  3. തേങ്ങ -1 മുറി
  4. തേങ്ങാവെള്ളം -4 കപ്പ്
  5. പഞ്ചസാര -2 ടീസ്പൂണ്‍
  6. ജീരകം -1 ടീസ്പൂണ്‍
  7. വെളുത്തുള്ളി -8 അല്ലി
  8. കോഴിമുട്ട -2
  9. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

അരി കുതിര്‍തെടുത്ത് പൊടിച്ച് തേങ്ങാവെള്ളത്തില്‍ കുഴയ്ക്കുക.അതില്‍ പഞ്ചസാര ചേര്‍ത്തിളക്കി 3-4 മണിക്കൂര്‍ വെയ്ക്കുക.ഉഴുന്ന്,തേങ്ങ,ജീരകം,വെളുത്തുള്ളി,ഉപ്പ് ഇവ അരച്ച് മാവില്‍ കലക്കുക.കോഴിമുട്ടയുടെ വെള്ള ചേര്‍ത്തിളക്കുക.ഒരു മണ്‍ചട്ടി ചൂടാക്കി അല്പം വെളിച്ചെണ്ണയൊഴിച്ച് മാവ് കോരിയൊഴിക്കുക.മറ്റൊരു ചട്ടികൊണ്ട് മൂടി നല്ലപോലെ തീ കത്തിക്കുക.വെന്തു പാകമാകുമ്പോള്‍ ഇളക്കിയെടുത്ത് ബാക്കി മാവും ഒഴിച്ച്
ഇതുപോലെ ചുട്ടെടുക്കുക.

No comments:

Post a Comment